Wednesday 12 February 2014

ഐഫോണ്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത‍, ലോ ബഡ്ജറ്റ് ഫോണ്‍ എന്ന ലേബലില്‍ എത്തിയ ആപ്പിള്‍ ഐഫോണ്‍ 5സിയുടെ വില 5000 രൂപ കുറച്ചു. 41,900 രൂപ വിലയുണ്ടായിരുന്ന 16 ജിബി ഐഫോണ്‍ 5സിയുടെ ഇപ്പോഴത്തെ വില 36,899 രൂപയാണ്. ഇകോമ്മേഴ്സ് പോര്‍ട്ടലായ ആമസോണ്‍ വഴി ഈ കുറഞ്ഞ വിലക്ക് ഐഫോണ്‍ 5സി ലഭിക്കും.
iphone 5c price cut in India
മറ്റ് ലോകവിപണികളെ പോലെ ഇന്ത്യയിലും ഐഫോണ്‍ 5സി വന്‍ പരാജയമായിരുന്നു. ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഫോണിന്റെ വില വളരെ കൂടുതലാണെങ്കില്‍ അത് വിജയിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഈയൊരു തിരിച്ചറിവ് ഉണ്ടായതിനാല്‍ ആണ് ആപ്പിള്‍ ഇപ്പോള്‍‌ ഐഫോണ്‍ 5സിയുടെ വില കുറച്ചത്.
16 ജിബി ഐഫോണ്‍ 5സിയുടെ നീല, മഞ്ഞ പതിപ്പുകളാണ് 36,899 രൂപക്ക് ലഭിക്കുക. പക്ഷേ വെള്ള, പച്ച, പിങ്ക് നിറങ്ങളില്‍ ഉള്ള 16 ജിബി ഐഫോണ്‍ 5സിയുടെ വില 39,500 രൂപയാണ്. വളര്‍ന്നു വരുന്ന വിപണിയായ ഇന്ത്യയെ ലക്ഷ്യംവെച്ച് ആപ്പിള്‍ ഇറക്കിയ ഫോണ്‍ ആണ് ഐഫോണ്‍ 5സി. പക്ഷേ ഇന്ത്യയില്‍ ഇതിനെക്കാള്‍ സ്പെസിഫിക്കേഷന്‍ കൂടിയ ഫോണ്‍ ഐഫോണ്‍ 5സിയെക്കാള്‍ കുറഞ്ഞ വിലക്ക് ലഭ്യമായിരുന്നു.